Wednesday, July 4, 2018

വേറിട്ട ജീവനം


നമ്മുടെയിടയിൽ ചിലരെ തിരുമേനിയെന്നോ തിരുമനസ്സെന്നോഅതുമല്ലെങ്കിൽ തത്തുല്ല്യമായ മറ്റൊരു പേരിലോ വിളിച്ചുവരുന്ന ഒരു സമ്പ്രദായം, പ്രാചീനകാലം തൊട്ട് നിലനിന്ന് വരുന്നതായ് കാണാം. ഇങ്ങനെയുളളവർ എല്ലാ സമൂഹങ്ങളി ലുമുണ്ട്. അവരുടെ വിളിപ്പേരിന്നാധാരം  എന്തായിരുന്നാലും, അവർ അവരുടെ നിയോഗം മനസ്സിലാക്കി നിഷ്ടയോടെ വേറിട്ട ജീവനം നയിച്ചിരിക്കണമെന്നുളള വസ്തുതയും നിലനിന്നും പോന്നിരുന്നു. അവരുടെ ശരീര മനോഭക്ഷണങ്ങൾ വേറിട്ടതായിരുന്നു. അവരുടെ, ചിന്തകൾ, വാക്കുകൾ, വായനകൾ, കേൾവികൾ, കാഴ്ചകൾ,അവരുടെ തൊഴിലുകൾ എല്ലാം സാധാരണക്കാരിൽ നിന്നും വേറിട്ട് നിന്നിരുന്നു. ശരീരവും മനസ്സും ശുദ്ധിയോടെ പരിരക്ഷിക്കുവാൻ തക്കവണ്ണം അവർ തിരഞെടുക്കുന്ന ആഹാരം, ആഹാരക്രമം, മറ്റ് ജീവിത രീതികൾ എല്ലാം വേറിട്ടതായിരുന്നു.
 അവർ അവരുടെ നിയോഗ നിവൃത്തിക്കായി മറ്റുളളവരിൽ നിന്നും വേർപാട് പാലിച്ചിരുന്നു. തങ്ങളിൽ നിക്ഷിപ്തമായ കടമകളും കർത്ത്യ വ്യങ്ങളും, നിറവേ റ്റുവാൻ പര്യാപ്തമായ ജീവിതമാണവർ ലക്ഷ്യം വച്ചിരുന്നത്. തങ്ങൾക്ക് നിയു ക്തമായ ജീവതത്തെ, ഒരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട്, പ്രലോഭന ങ്ങളിൽ അകപ്പെടാതെ പ്രതികൂലങ്ങളിൽ പതറാതെ, തളരാതെ അവർ തങ്ങളുടെ പവിത്രത പരിരക്ഷിക്കുമെന്നും ഉത്തരവാദിത്വങ്ങൾ  നിറവേറ്റുമെന്നും പൊതുവെ അവരെ കുറിച്ച് പൊതുജനം വിശ്വസിച്ചും പോന്നിരുന്നു .അവരുടെ സാന്ന്യദ്ധ്യം പോലും സാധാരണക്കാർ ആഘോഷമാക്കി. മനശ്ശാന്തിയും സന്തോഷവും ഉത്തി ഷ്ടകാര്യ ഫലപ്രാപ്തിയും അവരുടെ പവിത്രമായ തനിമയിൽ നിന്നും ലഭി ക്കു മെന്നും വിശ്വസിച്ചും ആചരിച്ചും പോന്നിരുന്നു. അവരുടെ ദിവ്യ സംഭാഷ ണത്തിൽ നിന്നം സാധാരണക്കാർ ഏറെ ഗുണകരമായ കാര്യങ്ങളാണ് പ്രതീക്ഷിച്ചു പോന്നിരുന്നത്.
എന്നാൽ കേവലം ഒരു നിയോഗവും തിരെഞ്ഞെടുപ്പുകൊണ്ട് മാത്രം ആരുടേയും ജീവിതം പവിത്രീകരിക്കപ്പെടുകയില്ലയെന്ന് നമുക്കറിയാം.ശരീര മനോശുദ്ധീകരണ   പരിശീലനകളരിയിൽ അവർ അഭ്യസനം നേടുകയും, അത് ശീലമായ് തുടരുകയും വേണം. അവിടെയവർ മെരുങ്ങണം, ഒതുങ്ങണം, നല്ലശീലങ്ങൾ കൈവശപ്പെടു ത്തണം, അറിവും ജ്ഞാനവും പ്രായോഗിക ബുദ്ധിയും നേടണം, ചിലതെല്ലാം ജീവിതത്തിൽ നിന്ന് പൂർണ്ണമായ് വർജ്ജിക്കണം, അങ്ങനെയാണവർ വിജയിക്കു ന്നത്. സ്ഥൂല ശരീരശുദ്ധിയിലും, സൂക്ഷ്മ ശരീരബോധത്തിലും അവർ തികവും മികവും പുലർത്തുന്നവരും ഈ ലോക ചിന്തകൾക്കും മോഹങ്ങൾക്കും അധീന രാകെ തങ്ങളെ നിരന്തരം ശ്രദ്ധിച്ച് നിരീക്ഷിച്ച് സൂക്ഷിക്കുന്നവരുമാകണം
ഇങ്ങനെ നിയോഗമറിഞ്ഞ് നിഷ്ടയോടുളളതാണ് വേറിട്ട ജീവനം.എന്നാൽ ഓരോ രുത്തർക്കും തികച്ചും വ്യത്യസ്ഥമായ നിയോഗവും വേറിട്ട ജീവന മുറകളുമാനു ളളത്.ശരീരമനസ്സുകൾ  അനുദിനം  ഏർപ്പെടുന്ന കാര്യങ്ങളിലധിഷ്ടിതമായ് മാത്രം ജീവനം ക്രമീകരിച്ചാൽ മതിയാകുന്നതാണ്. സ്ഥാനമാനങ്ങളിലും സമ്പത്തിലും മാത്രം പ്രതീക്ഷ വച്ച്   അതിശക്തമായ കായിക മനോ പരിശീലനങ്ങൾ പൂർത്തീ കരിച്ച്  മുന്നിൽ   എത്തിയവർ പോലും പിന്നീട് ലക്ഷ്യം തെറ്റി വഴി മാറി സഞ്ചരിച്ച് താഴെ പോകുന്ന കാഴ്ചയും നാം കാണാറുണ്ട്.  നനാവിധ മോഹാസ ക്തികളുമായി അലയുന്ന സാമാന്യ ജനവുമായി അവർക്കുണ്ടാകുന്ന അമിതമായ ,സംസർഗ്ഗവും, സംസാരവും   അവരുടെ വീഴ്ചകളിലേക്ക് വഴിയൊരുക്കാം. വേർപാടിലധിഷ്ടിതമായ വേറിട്ട ജീവനം ഏതൊരു വിജയത്തിനും അനിവാര്യ മാണ്. സമാന്യജനവുമായി പുലർത്തുന്ന  വേർപാടുപോലെ തന്നെ പ്രധാനമായ കാര്യമാണ് സമാനജനവുമായിട്ടുളള സജീവമായ ചേർച്ചയും. എല്ലാറ്റിലുപരി, ഇത്ര പവിത്ര മായ പരിപാവനമായ ജീവന നിയോഗവും, ജീവിതോപാദികളും തന്ന്, എല്ലാ താഴ്ചകളിലും തളരാതെ താങ്ങുന്ന ഉറവിടവുമായി, കൃതജ്ഞതാ പുരസ്സരം  സജീവമായി നിലനിർത്തുന്ന ഊഷ്മള ബന്ധം.
വ്യക്തിപരം മാത്രമല്ല, പൊതുവായ  വേറിട്ട ജീവനനരീതികളും ജീവിതത്തിൻറ സമസ്ഥ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിർബ്ബന്ധമായ് വേണം. അവരുടെ, സംസാരം, പെരുമാറ്റ രീതികൾ, അച്ചടക്കം, ശരീരഭാഷ, നടപ്പ് ഇരിപ്പ്  നിൽപ്പ് എല്ലാം വേറിട്ടതാണ്. കർഷകർ, വിദ്യാർത്ഥികൾ, അധ്യാപകർ, ഡോക്ടർമാർ, ശാസ്ത്ര ജ്ഞന്മാർ   എന്നിവരെല്ലാം ഇത്തരം വേറിട്ട ജീവന രീതി പിൻതുടരു ന്നതു കാണാം. ഇങ്ങനെ ജീവിതത്തിൽ വിജയിക്കുന്നവർക്കെല്ലാം വേറിട്ട ജീവനമു ളളതായ് കാണാം. ഇവരെപ്പോലെ നാമും, സ്ത്രീപുരുഷ പ്രായഭേ ദമെന്യ നമ്മുടെ നിയുക്തമായ ജീവിതത്തിനൊത്തവണ്ണം വേറിട്ട ജീവനം ചെയ്യുവാൻ പരിശീലനം നേടുവാൻ കടമപ്പെട്ടവരാകുന്നു. അത് നമ്മുടെ ജീവിത വിജയത്തിന് ഏറ്റവും ആവശ്യ വുമാണ്. അതിന് നമുക്കോരേരുത്തർക്കും പ്രാപ്യമായ സവി ശേഷമായ വേറിട്ട ജീവിത ശൈലിയുമുണ്ട്. നമുക്കെല്ലാം നമ്മുടെ മേഖകളിൽ തിരുമേനി യുളള വരും തിരുമനസ്സുളളവരുമാകാമെന്നു പറഞ്ഞാൽ അതിലൊട്ടും അതിശ യോക്തിയില്ല

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...