Wednesday, June 27, 2018

MISSION SERVICES

 മിഷൻ സേവന ങ്ങൾ 

ഒരു മനുഷ്യനെ സംബന്ധിക്കുന എല്ലാവിധ കാര്യങ്ങളിലും ലൈഫ് സക്സ്സസ് മിഷൻ സേവനങ്ങൾ തീർച്ചയായും സഹായകരമാണ്. താങ്കളുടെ ശാരീരിക, മാനസിക രോഗങ്ങൾ സുഖപ്പെടുവാൻ. സാമ്പത്തിക പ്രതിസന്ധികൾ, ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കുടുഃബ പ്രശ്നങ്ങൾ മാറുവാൻ. ജോലി, വിവാഹം, വീട്, കുഞ്ഞുങ്ങൾ അവരുടെ വിദ്യാഭ്യാസം, വാഹനം, ഉപരിപഠനം, വിദേശ വാസം എന്നിങ്ങനെയുളള താങ്കളുടെ സ്വപ്നങ്ങൾ സഫലമാകുവാൻ, ബിസിനസ്സ് വ്യവസായം,കൃഷി മുതലായ പ്രവർത്തന മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ, പ്രതിസന്ധികൾ മറികടക്കുവാൻ, പ്രയാസങ്ങൾ തരണം ചെയ്യുവാൻ തടസ്സങ്ങൾ, ശത്രു ദോഷങ്ങൾ, പീഢനങ്ങൾ, ഉപദ്ര വങ്ങൾ, അവിചാരിതമായി വന്നു ചേരുന്ന അപകടങ്ങൾ, ആപത്തുകൾ, കഷ്ട നഷ്ടങ്ങൾ, വേർപാടുകൾ എന്നിവയെല്ലാം ഒഴിഞ്ഞു മാറി പോകുവാനും ഈ വേറിട്ട മാർഗ്ഗം സഹായകരമാണ്. എല്ല വിധ മാനസ്സിക പിരിമുറുക്കങ്ങൾ, സമ്മർദ്ദങ്ങൾ, അകാരണമായ ഭയം, വെപ്രാളം ഉൽകണ്ഠ, നിരാശ, കോപം, ആസക്തികൾ, അക്രമ വാസന, മടി, ഉറക്കം, ഉറക്കമില്ലായ്മ ഇതിനെല്ലാം വേറിട്ട മർഗ്ഗം സഹായകരമാണ്. 
താങ്കളുടെ ജന്മസിദ്ധമായ കഴിവുകൾ കലാവാസനകൾ  നേതൃത്വപാടവങ്ങൾ, സിദ്ധികൾ, സ്വഭാവ മഹിമകൾ എല്ലാം കൂടുതൽ ഉണർത്തപ്പെടുവാനും താങ്കൾക്കും പൊതുസമൂഹത്തിനും ശോഭാനമയമായി അതെല്ലാം പ്രയോജനപ്പെടുവാനും, സമസ്ഥ മേഖലകളിലും മാറ്റത്തിലും വളർച്ചക്കും നേട്ടത്തിനും  പുരോഗതിക്കുമെല്ലാം ഈ വേറിട്ട മർഗ്ഗം സഹായകരമാണ്. വേറിട്ടമാർഗ്ഗമെന്നത്  ഓരോ കാര്യത്തിനും ഓരോ വ്യക്തിക്കും വേറിട്ടതാണ്   ലൈഫ് സക്സ്സസ് മിഷൻ എന്ന ആശയം സുഹൃത്തു ബന്ധങ്ങളിലൂടേയോ പൊതു ചർച്ചകളിലൂടെയോ വായനകളിലൂടയോ ഒരാളിൽ രൂപപ്പെടാൻ വിഷമമാണ്. അതിനാൽ വൺ ടു വൺ സേവനം അനിവാര്യമാണ്. അതുകൊണ്ട ഒരു സമയം ഒന്നിൽ കൂടുതൽ പേർക്കായി ഒരു  സേവനം ലഭ്യമല്ല. 
 ഇവിടെ വൈദ്യപരിശോധനകളോ, രോഗനിർണ്ണയങ്ങളോ, മരുന്നുകൾ നിർദ്ദേശിക്കലോ മരുന്നുകൾ ഉപയോഗിച്ചുളളതോ അല്ലാത്തതോ ആയ യാതൊരു വിധ ചികിത്സകളോ നടത്തുന്നില്ല. ഭക്ഷ്യപോഷക വസ്തുക്കൾ ഉൾപ്പെടെ യാതൊരു വിധ ഉൽപ്പന്നങ്ങളും വിപണനം നടത്തുന്നില്ല. സംഘമായി ചേർന്നുളള ഏർപ്പാടുകൾ ഒന്നുമില്ല. ഇവിടെ  യാതൊരു വിധ ആചാരങ്ങളോ അനുഷ്ഠാനങ്ങളൊ ഇല്ല. ലൈഫ് സക്സ്സസ് മിഷൻ എന്ന വേറിട്ട ആശയവും, അതിലൂടെ മുന്നോട്ടുവയ്കുന്ന  വേറിട്ട മാർഗ്ഗവും താങ്കളെ മാത്രമല്ല താങ്കളുടെ കുടുഃബത്തെ, താങ്കൾ ഉൾപ്പെട്ട സമൂഹത്തെ, താങ്കളുടെ ഭാവി തല മുറയെ, സർവ്വചരാചരങ്ങൾ ഉൾപ്പെട്ട ഈ വിശ്വ പ്രപഞ്ചത്തെ താങ്കൾ നിമിത്തം ഗുണപരമായി സ്വാധീനിക്കുന്ന അനുഭവങ്ങൾ നൽകുന്നതുമാണ്.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

LIFE SUCCESS

ജീവൻറ വിജയം 

ജീവിതത്തിൻറ ഏതു ഘട്ടത്തിലും വിജയത്തിന് വേണ്ടത് ജീവൻ മാത്രമാണ്. ജീവൻറ പ്രമാണം മറ്റെല്ലാ പ്രമാണങ്ങളേയും അതി ജീവിക്കുന്നതാണ്.അതുകൊണ്ടാണ് ഏതു പ്രായത്തിലും ഏതവസ്ഥയിലും മുന്നോട്ട് നോക്കി ജീവിപ്പാൻ വകയുളളതാണ് മനുഷ്യ ജന്മം എന്നു ലൈഫ് സകസ്സസ് മിഷൻ പറയുന്നത്. താങ്കളിൽ ജീവൻ വെളിപ്പെട്ടതും നിലനിന്നു പോരുന്നതും താങ്കളുടെ വിജയമാണ്. ഊർജത്തിൻറ നിരന്തര വിജയ  ചലനമാണ് താങ്കളിൽ ജീവനായി വെളിപ്പെട്ടത്.
മനുഷ്യനിൽ ഭ്രൂണത്തിലാണ് ജീവൻറ ആരംഭം. നിയോഗിക്കപ്പെട്ട അണ്ഡ ബീജ കോശങ്ങ ളെക്കാൾ പ്രാധാന്യം ജീവൻ വെളിപ്പെടുന്ന പ്രതിഭാസത്തിനാണ്. പിന്നീട് അമ്മയുടെ ഗർഭ പാത്രത്തിൽ അതൊരു പൂർണ്ണ ശിശുവായി വളരുബോഴും അമ്മയുടെ ആരോഗ്യത്തേക്കാളുപരി ജീവൻറ പ്രമാണത്തിനാണ് പ്രഥമസ്ഥാനം. അമ്മയിൽ നിന്നും വേർപെട്ട് പുറത്തു വന്ന് ശരീരം കേടുപാടുകൾ തീർത്ത് രോഗങ്ങളെ അതിജീവിച്ച് വളർന്നപ്പോഴും ഭക്ഷണമോ മരുന്നോ അല്ല ജീവൻറ പ്രമാണത്തിൻറ വിജയമാണ് സംഭവിച്ചത്. യഥാർത്ഥത്തിൽ എല്ലാ വളർച്ചിലും വികാസത്തിലും നേട്ടങ്ങളിലും വിജയത്തിനാധാരം ജീവനാണ്. 
ഈ മുഖ്യധാരാചിന്തയിൽ മഹത്തരമായ സാധ്യതകളാണ് ജീവനിൽ മാത്രമായി സ്വയം പരിണമിച്ചു ജീവിത്തിൽ വരുന്നതെന്ന് കാണാം. താങ്കളിലെ ജീവൻ താങ്കളുടെ തനിമയുടെ അന്തഃസത്തയിൽ സ്വയം സൃഷ്ടിക്കപ്പെട്ട് ജീവൻറ സംപൂർണ്ണ വിജയം താങ്കളിലുണ്ടാകുന്നു. മനുഷ്യൻറ ഭൗമികമോ അഭൗമികമോ ആയശ്രമങ്ങൾ കൊണ്ട് ജീവനെ സൃഷ്ടിക്കുവാനോ നിലനിർത്തുവാനോ കഴിയുന്നില്ല. ജീവനെ താങ്കളുടെ നിയോഗത്തിലേക്ക് എത്തിക്കുബോഴാണ് താങ്കൾ വിജയിയാകുന്നത്. ആ പ്രക്രിയാണ് വിജയ ജീവിതം. അവിടെ താങ്കൾക്ക് ആരോടും മത്സരമില്ല. താങ്കൾ ആർക്കും എതിരല്ല. ശത്രുത തോന്നേണ്ട യാതൊരു കാര്യങ്ങളും പരസ്പരമില്ല. ജീവൻ വിലമതിക്കാനാവത്ത വിധംവിലയേറിയതാണ്. അത് ആർക്കും കൈമാറുവാനോ വില നൽകി വാങ്ങുവനോ, ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ വരുന്നതോ അല്ല. ജീവനെ കരുതി ജീവിക്കുന്നതാണ്, അത് ദാനമായ് തന്ന സ്രോതസ്സിനോടുളള ഏറ്റവും വലിയ ആദരവ്. നാനാ ജാതി സസ്യ ജന്തു ജീവ ജാലങ്ങളിലും പൂർണ്ണ പുഷ്ടിക്കും വളർച്ചക്കും വികാസത്തിനും ഫലപ്രാപ്തിക്കു മായി നിലനിൽക്കുന്ന ജീവൻറ കാഴ്ചതന്നെ എത്ര നയന മനോഹരമാണ്. എല്ലാം വ്യത്യസ്ഥമായും വിഭിന്നമായും നിലനിൽക്കുന്നതാണ് അതിൻറ ഭംഗി. അതിനാൽ താങ്കൾക്കും ജീവനെ സ്നേഹിക്കാം ജീവനെ മാനിക്കാം .അതിനായ്ചിന്തകൾ വാക്കുകൾ പ്രവർത്തികൾ കരുതലോടെ വിനിയോഗിക്കാം .എല്ലാ വരിലും എല്ലാറ്റിലും ജീവനായി നിലകൊള്ളുന്നത് ഒന്നാണ്. മാറ്റമില്ലാത്ത ഈ വസ്തുത വേറിട്ട മാർഗ്ഗത്തിലുമുളളതു കൊണ്ട് താങ്കൾക്ക് എല്ലാമായി യഥോചിതം സഹകരണത്തിലും സൗഹാർദ്ദത്തിലു മാകാം. അപ്പോൾ താങ്കൾക്ക് ചുറ്റും എല്ലാം ധാരാളം എന്ന അവസ്ഥ സംജാതമാകും. ധാരാളം സമ്പത്ത്, സന്തോഷം, സമാധാനം.സമയം അവസരം സൗകര്യം എന്ന അവസ്ഥയിൽ താങ്കൾ എത്തിചേരും

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888


MISSION SHIFT

  നിയോഗ മാറ്റം 

താങ്കളുടെ  വ്യക്തിത്വ വികാസം, മാനസ്സിക പരിവര്ത്ത4നം, മാറ്റം ഇതിന് പര്യാപ്ത മായ ധാരാളം വ്യക്തിത്വ വികസനപദ്ധതികൾ, കൂടാതെ ജീവിതത്തിൽ വ്യത്യാസം ഉണ്ടാകുവാൻ പര്യാപ്തമായ ധാരാളം ജീവന മുറകൾ, ജീവിത ശൈലികൾ,ആധ്യാത്മീയ പ്രവർത്തനങ്ങൾ,സാമൂഹിക ജീവകാരുണ്യപ്രവർത്തന ങ്ങൾ, ഭരണ തലങ്ങളിൽ നിന്നുമുളള ഇടപെടലുകൾ എന്നിങ്ങനെ പലതരത്തിലു മുളള സേവനങ്ങൾ ഇന്ന് വിവിധ തുറകളിൽ നിന്നും താങ്കൾക്ക് ലഭ്യമാണ്.  അത്തരത്തിലുളള എല്ലാ സേവനങ്ങൾക്കും ശുഭ ഭാവുകങ്ങൾ അർപ്പിച്ചുകൊണ്ട് പറയട്ടെ, ലൈഫ് സകസ്സസ് മിഷൻ പ്രവർത്തനങ്ങൾ ഇതിൽ നിന്നെല്ലാം വേറിട്ട താണ്.
മാറ്റത്തെ കുറിച്ച് പറയുബോഴും വൈരുദ്ധ്യങ്ങൾക്ക് ആക്കവും തൂക്കവും പെരു പ്പവും നൽകുന്ന മാറ്റമല്ല ലൈഫ് സക്സ്സസ് മിഷൻ വിഭാവന ചെയ്യുന്നത്, പിന്നെയോ സ്വാഭാ വികമായ മാറ്റത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. മാറ്റം,വികാസം, വളർച്ച അഭിവൃദ്ധി ഫലപ്രാപ്തി ഇവയെല്ലാം പ്രാപഞ്ചികമായ മാറ്റമില്ലാത്ത സ്വഭാവങ്ങളാണ്. രോഗം തിന്മയാണ്,അസത്യമാണ് അനീതിയാണ് എന്നാൽ നാമ തിനെ ഭയപ്പെടുവാനും പ്രതിരോ ധിക്കാനും തുടങ്ങി. തൽഫലമായ് രോഗം പല രൂപത്തിൽ പലമാർഗ്ഗത്തിൽ വർദ്ധിച്ചു. നാം പല രോഗത്തേയും നിയന്ത്രിച്ചു, ഇല്ലായ്മ ചെയ്തുവെന്ന് പറയുബോഴും ഇപ്പോഴും രോഗികളായി അതിൻറ ബുദ്ധിമുട്ടുകളുമായി തന്നെ ജീവിക്കുകയാണ്. നാമെന്തിനെ അധികമായ് എതിർ ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നുവോ  അത് ശക്തമായ് നിലനില്ക്കയും വർദ്ധിക്കുകയും ചെയ്യുന്നതുകാണാം. ഇങ്ങനെയാണ് വ്യക്തിപരമായ സാമൂഹ്യ പരമായ രാഷ്ടീയമായ എല്ലാ പ്രതീകൂലങ്ങളും വാഴുന്നത്
താങ്കൾ ശ്രദ്ധിച്ചാൽ കാലം മാറുന്നതായി, പ്രകൃതിയിൽ മാറ്റങ്ങൾ വരുന്നതായി, ലോകം തന്നെ മാറുന്നതായി കാണാം.   ശാസ്ത്രം, സങ്കേതിക വിദ്യകൾ, സാമ്പ ത്തികാസ്ഥകൾ, സമൂഹിക രാഷ്ടീയ കാഴ്ചപ്പാടുകൾ, പാർപ്പിട സൗകര്യങ്ങൾ യാത്രാ സൗകര്യങ്ങൾ, .മരുന്നുകൾ ചികിത്സാരീതികൾ സൗകര്യങ്ങൾ എല്ലാം മാറി കൊണ്ടിരിക്കുന്നു. എന്നാൽ ഈ മാറ്റങ്ങളുടെ മൗലികമായ കാരണം ബോദ്ധ്യ മായാൽ വ്യക്തിപരമായി താങ്കളുടെ മുന്നിൽ ഇന്നും കയ്യെത്താതെ തൂങ്ങികിട ക്കുന്ന കേവലം ആശയങ്ങളും, ആഗ്രഹങ്ങളും മാത്രമായി കാണപ്പെടുന്ന കാര്യ ങ്ങൾ യാഥാർത്ഥ്യമായി തീരും. ഇവിടെ പറയുന്ന ഒരാശവും വിപുലമായ അർത്ഥത്തിൽ അറിഞ്ഞിരിക്കേണ്ട ആവശ്യവുമില്ല. ലൈഫ് സക്സ്സസ് മിഷനു മായി ഒരു തരത്തിലുള്ള വിധേയത്തമോ കടപ്പാടോ  നിലനിർത്തേണ്ട ആവശ്യ വുമില്ല. പാലിൻറ പോഷണത്തെ കുറിച്ചോ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്ത നത്തെ കുറിച്ചോ വളർച്ചയെക്കുറിച്ചോ ഒന്നും അറിവോ ചിന്തയോ കൂടാതെ പാൽ കുടിച്ച് കുഞ്ഞെങ്ങനെ അനായാസേന വളരുന്നവോ അത്രയും ലളിതമായ കാര്യ ക്ഷമത വേറിട്ട മാർഗ്ഗത്തിലൂടെ താങ്കൾക്ക് ലഭ്യമാണ്.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

NATURE STATE

  പ്രകൃതി ഭാവം 

പ്രകൃതി ഭാവം  മാതൃഭാവമാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ മാതൃ പ്രകൃതി. ഈ പ്രപഞ്ചം താങ്കളെ പോറ്റി പുലർത്തുന്ന വിശ്വമാതാവാണ്.പ്രപഞ്ച മാതാവുമായി താങ്കൾ കൃതജ്ഞതാപുരസ്സരം സംസർഗ്ഗത്തിലാകുന്നത് അതി ശ്രേഷ്ഠകര മായ അനുഭവമാണ്. വ്യവസ്തയില്ലാതെ നൽകുന്ന പ്രപഞ്ചമാതാവുമായി താങ്കൾ സംസർഗത്തിലും സംസാര ത്തിലാകുബോൾ എല്ലാവർക്കും എല്ലാറ്റിനും എല്ലായിട ത്തും, എല്ലായിപ്പോഴും നന്ദി യെന്നേ പറയാനാകൂ. എല്ലാവർക്കും വ്യവസ്ഥ കൂടാതെ നൽകാൻ, അതും ആഗ്രഹിക്കു ന്നതു തന്നെ നൽകാൻ, നൽകുബോൾ നിറവായി നൽകാൻ താൽപര്യപ്പെടുന്നതാണ് മാതൃ പ്രകൃതി. ഈ മാതൃ പ്രകൃതി സർവ്വവിധ സൃഷ്ടിപ്പുകളിലും നേട്ടങ്ങളിലും വിജയ ത്തിനാവശ്യമാണെന്ന് സൂഷ്മമായി പരിശോധിച്ചാൽ കാണാവുന്നതാണ്.
ഒരു കുഞ്ഞിനെപ്പോലെ സ്വന്തം ആരോഗ്യത്തെ ,കുടുഃബത്തെ, ബസിനസ്സിനെ പ്രസ്ഥാനത്തെ, സ്വപ്നത്തെ എന്നുവേണ്ട എന്തിനേയും മാതൃഭാവത്തോടെ താങ്കൾ കാണണം, അപ്പോഴാണ് താങ്കൾക്ക് ഉയർച്ചയുണ്ടാവുക. ഒരു കുഞ്ഞ് എന്ന് പറയുന്നത് മാതൃ പിതൃഭാവങ്ങളുടെ സമന്വയമാണ്. എന്നാൽ ജന്മം നൽകുക, സംരക്ഷിക്കുക, പോഷിപ്പി ക്കുക, പരിപാലിക്കുക എന്നിവ മാതൃ പ്രകൃതിയിൽ മാത്രമുള്ള സ്വാഭാവിക പ്രവ ണതാണ് പ്രേരണയാണ്. വിഹിതമായോ അവിഹി തമായോ ഒരു സ്ത്രീ ഗർഭം ധരിച്ചുകഴിഞ്ഞാൽ പിന്നെ ആ ശരീരം ഭ്രൂണത്തിൻറ നിലനിൽപ്പിനും വളർച്ചക്കുമാണ് പ്രധമസ്ഥാനം കൊടുക്കുന്നത്. ഈ സംവിധാന ത്തിൻറ ഭാവമാണ് മാതൃത്വമെന്നു പറയുന്നത്.ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ താങ്കൾ മാതൃഭാവത്തോടെ മുന്നോട്ടു വരുബോൾ താങ്കൾ  പെറ്റമ്മയുമായ് പിന്നിട്ട കാലങ്ങൾ സ്മരിക്കുന്നത് നല്ലതാണ്. അമ്മയിൽ നിന്ന് താങ്കൾ ജീവാമൃതു സ്വീകരിച്ചപ്പോഴും അമ്മക്ക് കൊടുത്തത് സങ്കടവും കരച്ചിലും മാത്രമാണ്. ഈ സ്വപ്നം വേണ്ടായിരുന്നു എന്ന് ചിന്തിക്കുമാറ്  താങ്കൾക്ക് സങ്കടവും കരച്ചിലും താങ്കളുടെ  അരുമസന്താനമായ സ്വപ്നം തന്നേക്കാം അമ്മയോട് പരിഭവവും പരാതിയും പറഞ്ഞ് താങ്കൾ വളർന്നതു പോലെയാകാം സ്വപ്നം താങ്കളോട് പരിഭവവും പരാതിയും പറഞ്ഞാണ് വളരുക. താങ്കൾ വല്ലപ്പോഴം പൊഴിക്കുന്ന മൃദു മന്ദഹാസത്തിലും പുഞ്ചിരിയിലും അമ്മ നിർവൃതിയണഞ്ഞതുപോലെ  സ്വപ്നവും താങ്കളെ ആനന്ദ നിർവൃതിൽ ആറാടിക്കുന്ന അസുലഭ നിമിഷങ്ങൾ എത്തിച്ചേരും. താങ്കൾക്ക് അന്ന് സ്വന്തമെന്ന് അറിയാവുന്ന ഏക സമ്പത്ത് അമ്മ മാത്രമായിരുന്നു. താങ്കളുടെ സ്വപ്നത്തിന് സ്വന്തമെന്ന് പറയാൻ താങ്കൾ മാത്രം. താങ്കൾ വ്യവസ്ഥയില്ലാത്ത അളന്നു കൂടാത്തതുമായ സ്നേഹത്തിനും പരിലാ ളനത്തിലും പരിരക്ഷയിലും വളർന്നതു പോലെ സ്വപ്നവും താങ്കളിൽ വളരും .ഒടുവിൽ അമ്മ താങ്കളിൽ ജന്മ സായുജ്യമണഞ്ഞതു പോലെ താങ്കളുടെ സ്വപ്നം യാഥാർത്ഥമാകും.അതിനാണ് ഈ വേറിട്ട മാർഗ്ഗം

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

SUCCESS CONSTITUTION

 വിജയഘടന

പ്രപഞ്ചത്തിലുളളവയെല്ലാം അത് ജീവനുളളതാകട്ടേ ജീവനില്ലാത്തവയാ കട്ടേ, നിലകൊളളുന്നത് ഒരു ഘടനയുടെ അടിസ്ഥാനത്തിലാണ്. ഘടന രൂപീകരിക്കാതെ യാതൊന്നും സൃഷ്ടിക്കാൻ കഴിയില്ല. ഈ ഘടന പരിപാലിക്കപ്പെടുമ്പോൾ സൃഷ്ടി പരിപാലിക്കപ്പെടും, ഘടന പിരിച്ചു വിടുമ്പോൾ സൃഷ്ടിക്കു ശിഥിലീകരണം സംഭ വിക്കുകയും ചെയ്യും.സൃഷ്ടി സംബന്ധിച്ചു ഏതൊരു പരിഷ്ക്കാരവും വരുത്തണമെങ്കിൽ അതിന്റെം ഘടന നവീകരിച്ചാൽ മതിയാകും. എല്ലാ ഘടനയ്ക്കും ചില അടിസ്ഥാന സിദ്ധാന്തങ്ങളും നിയമങ്ങളും,തത്ത്വങ്ങളുമുണ്ട് ഒരു ഘടന പൂർത്തീ കരിക്കുന്ന ഉദ്ദേശം നേടുന്നതിന് മേൽപ്പറഞ്ഞവ ശരിയാംവണ്ണം വ്യാഖ്യാ നിക്കപ്പെടേണ്ടതുണ്ട്.
നമുക്കറിയാം ഏതൊരു രാജ്യത്തിനും അവരുടേതായ ഒരു ഭരണഘട നയുണ്ട്,ആ രാജ്യത്തെ ആളുകളുടെ സുസ്ഥിതിക്കും, പുരോഗതിക്കും വേണ്ടിയാണത് നില കൊളളുന്നത്. ഇതുപോലെ തന്നെ നമ്മുടെ മനസ്സിനും, ശരീരത്തിനും ഒരു ഭരണ ഘടനയുണ്ട്അതിന്റെഥ ആരോഗ്യം ക്ഷേമവും അഭിവൃദ്ധിക്കുമായിട്ട് അതും നില കൊളളുന്നു. ഐശ്വര്യത്തിനും സർവ്വ സമൃദ്ധിക്കും ഭരണഘടനയുളളതു പോലെ തന്നെ ഇല്ലായ്മകൾക്കും ദാരിദ്രത്തിനും രോഗത്തിനുമുണ്ട് ഒരു ഘടനയെന്ന് നാം അറിഞ്ഞിരിക്കണം.ഒരു വ്യക്തി ഇച്ഛിക്കുന്നത് അഭിവൃദ്ധിയാണെങ്കിൽ അയാൾ അയാളുടെ ഭരണഘടന കുറവുകളിൽ നിന്ന് ധാരാളം എന്നതിലേക്ക് മാറ്റേണ്ട തുണ്ട് .ഇതിനു അയാളുടെ മനോമണ്ഡലത്തിൽ ഒരു ഷിഫറ്റുണ്ടാകണം, മനഃസ്ഥി തിയും, പരാമർശങ്ങളും മാറണം, അതിൻപ്രകാരം ചട്ടങ്ങളും, പെരുമാറ്റ രീതി കളും മാറണം, പുതിയ ചട്ടങ്ങൾക്ക് അനുസൃതമായി ജീവിതത്തെ അഭ്യസിപ്പി ക്കണം, അവ കർശനമായി പാലിക്കുകയും വേണം.   
വളരെ കുറഞ്ഞ അംഗബലമുളള ഒരു സേനക്ക് എത്രവലിയ ജനകൂട്ടത്തേയും  നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നത് നാം കാണാറുണ്ട്. സംഘടിത പ്രസ്ഥാന ങ്ങൾ നടത്തുന്ന പ്രക്ഷോപണങ്ങൾ പോലും സേനയുടെ മുമ്പിൽ വിജയിക്കാറില്ല. സേനയുടെ തലവൻ ഒരു വാക്ക് പറഞ്ഞാൽ, ഒരു വിസിൽ ഊതി കഴിഞ്ഞാൽ സേനയുടെ അച്ചടക്കോടെ സംയോജിച്ചുളള നീക്കം വിജയിക്കുന്നതു കാണാം.  സേനകൾക്ക് സജീവമായ ഒരു ഘടനയുണ്ട്. ഓരോ സേനാംഗത്തിനും വ്യക്തമായ നിയോഗവും നിർദ്ദേശവും തീരുമാനവും ഉണ്ട്  സേനകളെ ഫോഴ്സ് എന്നും നാം വിളിക്കാറുണ്ടല്ലോ. കേവലം വൈകാരി കാവേശത്തിൽ ഒത്തു കൂടുന്ന ജനം അവരുടെ മുമ്പിൽ തോറ്റുപോകും. മാത്രമല്ല സേനക്ക് സുശക്തമായ നേതുത്വവും നന്നായി ഗൃഹപാഠം ചെയ്ത് എതിരാളിയുടെ ഘടനയേയും അത് പൊളിച്ചുകളയേണ്ട വിധം നന്നായി മനസ്സിക്കിയാണ് നേരിടുന്നത്. രോഗസൗഖ്യത്തിനായി വൈദ്യശാസ്ത്രജ്ഞന്മാർ മരുന്നുകൾ ഉണ്ടാക്കുബോഴും ഈ തത്വം ഉപയോഗിക്കു ന്നുണ്ട്. മരുന്നുകൾക്കെല്ലാം ഒരുഘടനയുണ്ട് ,ഉപയോഗ ക്രമമുണ്ട്, പ്രവർത്തന രീതിയുണ്ട്. കൃത്യമായ ഉപയോഗം കൊണ്ട് രോഗ ഘടനയെ തകർത്താണ് രോഗം സുഖമാകുന്നത്. താങ്കൾ ഇന്നു നേരിടുന്ന എല്ലാ രോഗങ്ങൾക്കും സാമ്പത്തിക മാന സ്സിക പ്രശ്നങ്ങൾക്കും ഒരു ഘടനയുമുണ്ട്. അതിനെപ്പൊളിച്ച് ദൂരെയെറിയു ന്നതാണ്  വേറിട്ട മാർഗ്ഗം
 ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

.MISSION PHILOSOPHY

നിയോഗ തത്വശാസ്ത്രം

തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവെ നിർവ്വ ചിക്കാം. ഇവിടെ തത്വമെന്നാൽ സത്യമെന്നും ശാസ്ത്രമെന്നാൽ സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണെന്നും സ്വീകരിക്കാം. നിയോഗ തത്വശാസ്ത്രം എന്നു പറയുബോൾ, അതിൽ പൊതുവായ സത്യങ്ങളെക്കാൾ താങ്കളുടെ നിയോഗമനു സരിച്ചുളള സത്യങ്ങൾ വേണം. നിയോഗം തത്വാധിഷ്ടിതമെന്നു പറയുബോൾ അവിടെ ധർമ്മങ്ങൾക്കും, ആദർശങ്ങൾക്കും പെരുമാറ്റക്രമങ്ങൾക്കും വലിയ പ്രസക്തിയുണ്ട്. താങ്കളുടെ ഉള്ളിൽ ഉദിക്കുന്ന ചോദ്യ ങ്ങൾക്ക് അതിൽ ഉത്തരമുണ്ടാ യാൽ മതി. 
 ജീവിതത്തിൽ താങ്കൾ ഒന്നാമതായി ഗുണദോഷിക്കേണ്ടത് താങ്കളെ തന്നെയാണ്. അതിന് താങ്കൾ താങ്കളെ കുറിച്ചുളള സത്യങ്ങൾ അറിയണം. താങ്കളുടെ ജീവിതോദ്യേശം, നിയോഗം സഫലമായി ത്തീരുക എന്നുളളതാണ്. ഇത് സത്യമാണെന്ന് താങ്കളുടെ തത്വ ശാസ്ത്രത്തിൽ ഉണ്ടെങ്കിലെ ആയുരാരോഗ്യ സൗഖ്യം, സർവ്വ സമൃദ്ധിയും താങ്കളുടെ അവകാശവും അർഹതയുമായി കാണുവാൻ  താങ്കൾക്ക് കഴിയുകയുളളു. ഈ അമൂല്യ ജീവിതം ഒരു നിയോഗമായി താങ്കൾ പരിഗണിക്കുബോഴാണ് കൂടുതൽ സത്യങ്ങളിലേക്ക് അഥവാ തത്വങ്ങളിലേക്ക് താങ്കൾ എത്തി ച്ചേരുന്നത്.
താങ്കളെ കുറിച്ച് താങ്കൾ മനസ്സിലാക്കിയിട്ടുളളതും മറ്റുളളവർ പറഞ്ഞ് കേട്ടിട്ടുളള അനേക അസത്യങ്ങളുണ്ട്. താങ്കൾ ഇവിടെ അവകാശിയോ അർഹതപ്പെട്ടയാളോ അല്ലെന്ന് അനേക കാര്യകാരണങ്ങൾ ചൂണ്ടി കാട്ടി താങ്കളെ തെറ്റായി ബോദ്ധ്യപ്പെ ടുത്തിയിട്ടുണ്ട്. താങ്കൾ ആ ബോദ്ധ്യത്തിൽ നിന്നും മാറണം. ഉദാഹരണമായി, താങ്കൾ സ്തീയാണ് അതിനാൽ അവകാശമില്ല അർഹതയില്ല, പഠിതാവല്ല അതി നാൽ അവകാശമില്ല അർഹതയില്ല, ശാരീരിക കാര്യക്ഷമതയില്ല, അതിനാൽ അവകാശമില്ല അർഹതയില്ല ഇങ്ങനെ നീളുന്നു ഈ പട്ടിക. ഇതെല്ലാം താങ്കൾ അറിഞ്ഞോ അറിയാതേയൊ തത്വമായി സ്വീകരിച്ചിട്ടുണ്ടാകാം. അതിനാൽ താങ്കൾ പരസംരക്ഷണം ഒരു തത്വമായ് സ്വീകരിക്കുന്നു സംരക്ഷണം തേടുന്നു. ദാനം ഒരു തത്വമായി സ്വീക രിക്കുന്നു ദാനം സ്വീകരിക്കുന്നു .അപേക്ഷകളുടേയും യാചനകളുടേയും സംസ്കൃതിയിൽ ജീവിച്ച് കാലം കഴിക്കുന്നു. എന്നാൽ സ്ത്രീയെന്ന നിലയിലും പഠിതാവല്ലയെന്ന നില യിലും ബലഹീനമായ നിലയിലുമെല്ലാം താങ്കൾക്ക് പ്രപഞ്ചം ധാരാളം അർഹതകളും അവകാശങ്ങളും അനുവദിച്ചു തന്നിട്ടുണ്ട്. അതറിഞ്ഞ് താങ്കളുടെ അവബോധം മാറണം. ഇവിടെ താങ്കളുടെ അർഹതകളും, അവകാശങ്ങളും മറ്റൊരാളിലാണെന്ന് ധരിക്കുബോൾ താങ്കൾ ഈ പ്രപഞ്ചത്തെ അവിശ്വസിക്കുകയാണ്. ലൈഫ് സക്സ്സസ് മിഷൻ എന്ന വേറിട്ട ആശയത്തിലേക്കു വരുബോൾ ഈ പ്രപഞ്ചം എത്രമാത്രം സഹകരണത്തിലും സൗഹാർദ്ദത്തിലുമാണെന്ന് താങ്കൾ തിരിച്ചറിയും.താങ്കളിൽ വിജയിക്കണമെന്ന ആഗ്രഹം തരുന്നത് തന്നെ ഈ പ്രപഞ്ചമാണ്. അത് താങ്കളെ നയിക്കുന്നത് വേറിട്ട മാർഗ്ഗത്തി ലേക്കാണ്.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...