Wednesday, June 27, 2018

MISSION CONCEPTS

 നിയോഗ സിദ്ധാന്തം 

താങ്കൾക്ക് ഏതൊരു കാര്യം സംബന്ധിച്ചും സിദ്ധിച്ച നിർണ്ണയം അഥവാ, ആ കാര്യത്തെ ക്കുറിച്ചു നന്നായി ആലോചിച്ചെടുത്ത തീരുമാനം ആ കാര്യത്തിലുളള  വിജയത്തിനാ വശ്യമാണ്. അതാണ് നിയോഗ സിദ്ധാന്തമായി ഇവിടെ പരിഗണി ക്കുന്നത്. ഇതിനെ ശ്രദ്ധിച്ച് നീരീക്ഷിച്ച് തീരുമാനമെടുക്കുന്ന പാഠവം എന്നാണ് ലൈഫ് സക്സ്സസ് മിഷൻ വിശേഷിപ്പിക്കുന്നത്. അത് വേറിട്ട മാർഗ്ഗത്തിലൂടെ താങ്കൾക്കും മനസ്സിലാക്കാവുന്നതാണ്. 
നൂറ്റാണ്ടുകളായി ഇവിടെ പിൻതുടരുന്ന, വിവിധ മാനവ സംസ്കാരങ്ങളിൽ കാണുന്ന എതൊരു നിയമവും  പ്രാപഞ്ചിക സത്യവും, വസ്തുതയും താങ്കൾക്കും സ്വീകാര്യമെങ്കിൽ സമാദരപൂർവ്വം സ്വീകരിക്കാവുന്നതാണ്. എന്നാൽ താങ്കൾക്ക് ബോദ്ധ്യമാകാത്ത അടിസ്ഥാ നരഹിതമെന്നു തോന്നുന്ന എല്ലാ പരമ്പരാഗത മാമൂൽ സമ്പ്രദായങ്ങളും ഉൾക്കൊള്ളു വാൻ ബുദ്ധിമുട്ടുളള നവീന ആശയങ്ങളും  താങ്കൾക്ക് ഒഴിവാക്കാം. കാരണം താങ്കളുടെ നിയോഗമനുസരിച്ചുളള അറിവും ജ്ഞാനവും മാത്രമെ, താങ്കളുടെ വിജയത്തിന് വേണ്ട തായിട്ടുളളു. താങ്കൾക്ക് അതു മാത്രമെ ബോദ്ധമാവുകയുമുളളു. അവനവൻറ ബോദ്ധ്യവും കഴിവും കൊണ്ട് എല്ലാ പ്രാണികളുവിടെ ജീവിച്ചു പോരുന്നില്ലേ? അവ വളരുന്നില്ലേ? കാരണം അവ  പ്രാഞ്ചിക നിയമ വ്യവസ്ഥികളുമായ് ഇണങ്ങി ജീവിക്കു ന്നതു കൊണ്ടാണ്.
 താങ്കൾക്കുളള ഈ സ്വാതന്ത്ര്യം ഏവർക്കും അർഹതപ്പെട്ടതായി കൂടി കാണുവാനുളള നല്ല മനസ്സും താങ്കൾക്കും വേണം. താങ്കളുടെ സിദ്ധാന്തങ്ങളിലൂടെ താങ്കൾക്കും സമൂഹത്തിനും ഗുണമുണ്ടാകണം. അത് ബൗദ്ധികമായി  മറ്റൊരാൾക്ക് തെളിയിച്ചു കൊടുക്കുന്നതിൽ കുടുതൽ ശ്രമം നടത്തരുത്.താങ്കളുടെ സത്യമായ  നിയോഗ സിദ്ധാന്തം മാത്രമല്ല, താങ്കൾ പറയുന്ന സത്യവും ചെയ്യുന്ന നന്മയും മറ്റൊരാൾ  ഉൾകൊളളണമെന്ന് നിർബ്ബന്ധമില്ല. ചിലപ്പോൾ താങ്കളെ എതിർക്കു ന്നതും, വിവാദങ്ങളിലക്ക് വലിച്ചിഴക്കു ന്നതും മറ്റുപലകാരണങ്ങളാലുമാണ്. താങ്കളുടെ നിയോഗം സഫലമാകുബോൾ ലക്ഷ്യം നേടുബോൾ  അതിലുപരിയായി കീഴടക്കുന്നത് എതിർപ്പുകളേയും വിവാദങ്ങളേയും ആയിരിക്കുമല്ലോ?  
എല്ലാ ആധുനിക ശാസ്ത്രീയ  പ്രമാണങ്ങളും, കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും  പ്രാപഞ്ചിക ശാസ്ത്രത്തിലും  മനശാസ്ത്രത്തിലും നാഢീ ശാസ്ത്രത്തിലും ക്വാണ്ടം ബലതന്ത്രത്തിലും ഇനിയും മനഷ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തേണ്ട ജ്ഞാനം ഉണ്ട്. കൂടാതെ കേവലം പദാർത്ഥവാദങ്ങൾക്കപ്പുറം സ്നേഹം കരുണ സാഹായം സഹകരണം എന്നിങ്ങനെ എല്ലാ മാനുഷിക മൂല്ല്യങ്ങളേയും ഉയർത്തിപ്പിടിക്കാനുമുണ്ട്. താങ്കൾക്കി വിടെ ധാരാളം ഇടവും അവസരവും ആവശ്യത്തിലധികം വിഭവ സംഭരണവും ഉണ്ട്. മാനസികമായും, സാമ്പ ത്തിക മായും, സാമൂഹ്യപരമായും  ദൈനംദിന ജീവിതത്തിൻറ സ്വാഭാവികയിലൂടെ അന്യാസ്പർശവും അനിതര സാധാരണവുമായ ജീവിതം നയിക്കുവാൻ സാധ്യ മെങ്കിൽ ഇനിയുമിങ്ങനെ എന്തിനൊരു സാധാരണ ജീവിതം നയിക്കണം?

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...