Friday, July 20, 2018

MISSION BIRTH (നിയോഗ ജനനം)


 താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്കളുടെ നിയോഗമനുസരിച്ച് പുറം ലോകത്തേക്ക് വരുന്ന പ്രക്രിയയാ യിരുന്നു ജനനം. താങ്കൾ ശിശുവായി വളർന്ന ലോകം മറ്റൊന്നാണ്. അവിടെ ഭ്രൂണം ജീവനുളള സംപൂർണ ദേഹമായി മാറുകയായിരുന്നു. ആ വളർച്ചക്കും നിലനിൽ പ്പിനും ആവശ്യമായതെല്ലാം സ്വീകരിച്ചത് മാതൃശരീരത്തിൽ നിന്നായിരുന്നു വൈ ദേഹികമായ യാതൊരു സഹായവും സംസ്കാരവും താങ്കൾക്ക് വേണ്ടിയിരുന്നില്ല. അതനുവദിനീയവുമായി രുന്നില്ല .താങ്കൾക്ക് വേണ്ടതെല്ലാം മാതൃശരീരത്തിൽ സുലഭവും സുഭിക്ഷവും സുനിശ്ചിതവുമായിരുന്നു. എന്നാൽ അക്കൂടെ നിയന്ത്രണവും ഏകോപനവും ഉണ്ടായി രുന്നു.അവിടെ സംപൂർണ്ണ അച്ചടക്കവും നിയമങ്ങളോടുളള ആദരവും അനുസരണവും താങ്കൾക്കുണ്ടായിരുന്നു. വലിയ പരിചരണവും പരിരക്ഷയും കൂടെ താങ്കൾക്ക് അർഹത പ്പെട്ടതെല്ലാം അവകാശമായ് അവിടെ ലഭിച്ചു.

അങ്ങനെ ഒരു ലോകത്ത്  ഇത്ര മാത്രം അത്യത്ഭുതകരമായി അതിമനോഹരമായി താങ്കൾ ജീവിച്ചിരുന്നതിനെ കുറിച്ചുളള അറിവുകൾ ഒന്നും കൂടെയില്ലാതെ പുതിയ ലോകത്തു പിറന്നു വീണു. ഇങ്ങനെ രണ്ടു ലോകങ്ങൾ താങ്കളുടെ ജീവിതത്തിൽ ഉളളതായ് കാണാം. താങ്കൾ ഉരുവാക്കപ്പെട്ട ലോകം താങ്കൾക്ക് അന്ന് തികച്ചും അജ്ഞാതവുമായിരുന്നു .എന്നാലത് സുരക്ഷിതമായ അറിയപ്പെടാത്ത അറകളിൽ ഘട്ടംഘട്ടമായി രൂപ പരിണാമം സംഭവിച്ചായിരുന്നു നടന്നത്. രക്തപിണ്ഡാവസ്ഥയിൽ നിന്നും മാംസവും അസ്ഥിയും ആന്തിരികവും ബാഹ്യ വുമായ അവയവങ്ങളെല്ലാം രൂപപ്പെട്ടു. താങ്കളുടെ ഭ്രൂണാവസ്ഥയിൽ നിന്നുളള വളർച്ചയുടെ ഒരു ഘട്ടത്തിലും താങ്കൾക്ക് സ്വാത ന്ത്ര്യമുണ്ടായിരുന്നില്ല. താങ്കളുടെ ശ്വസനം, ഭക്ഷണം, വിസർജ്ജനം ഒന്നും  താങ്കൾക്ക് വേണ്ടി  നിയോഗിക്കപ്പെട്ട മാതാവിലുടെ പ്രപഞ്ചം സാദ്ധ്യമാക്കി. അന്ന് താങ്കളുടെ  ജീവിതവും ജീവിത രീതികളും സ്വാഭാവികമായിരുന്നു,അന്ന് എല്ലാം നേട്ടങ്ങളായിരുന്നു.

പക്ഷെ പിന്നീട് ആ വളർച്ചയുടെ വ്യവസ്ഥിതി തന്നെ പൊളിച്ചു മാറ്റിയാണ് താങ്കൾ പുതിയ ലോകത്ത് പുതിയ  വ്യവസ്ഥിതിയിൽ ജീവിപ്പാൻ പുറത്തു വന്നത്. ഇവിടേയും ദേശം, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം താങ്കളുടെ നിയോഗ മനുസരിച്ചുതന്നെയാണ് പ്രപഞ്ചം ക്രമീകരിച്ചിട്ടുളളത് .കേവലം എങ്ങ നേയും ജീവിച്ചു തീർക്കുക എന്നതിലുപരി നിയോഗമറിഞ്ഞ് അതനുസരിച്ച് ജീവിച്ച് ജീവിതം വിജയ മാക്കുക എന്നതാണ് താങ്കളെ കുറിച്ചുളള പരമപ്രധാന മായ പദ്ധതി തന്നെ. അന്ന് അമ്മയുടെ ഉദരത്തിൽ പിണ്ഡാകാരമായ അവസ്ഥയിൽ നിന്ന് എങ്ങനെ അത്ഭുതകരായി പൂർണ്ണവളർച്ചെയത്തിയ ശിശു വായ് വളർന്നുമോ, അതുപോലെ തന്നെയാണ് ഈ പുതിയ ലോകത്തിലും താങ്കളുടെ വളർച്ച. ഈ ലോകം താങ്കൾക്ക് അനുകൂലമല്ല. താങ്കൾക്ക് വേണ്ട തെല്ലാം ദുർലഭമാണ്. താങ്കൾക്ക് അവസരമില്ല. വിജയിക്കാൻ കടുത്ത മത്സ രമുണ്ട്.എന്നെല്ലാം താങ്കൾ ധാരാളം കേട്ടിട്ടുണ്ടാകും. എന്നാൽ അതൊന്നും ശരിയല്ല. താങ്കൾ പിറവിയെടുത്തത് വളരാനും, വികസിക്കാനും,അഭിവൃദ്ധി പ്രാപിക്കാനും സമഗ്രമായ ഫലപ്രാപ്തിയിലെത്തുവാനുമാണ്. അതിന് വേണ്ട തെല്ലാം ഈ ലോകത്തിൽ സുലവും, സുഭിക്ഷവുമാണ്. താങ്കളിലെ  തനിമയും സ്വാഭാവികതയും നഷ്ടപ്പെടുത്തി കൃത്രിമത്വങ്ങലേക്കും അനുകരണങ്ങളിലേക്കും വഴുതി പോകുബോൾ ജീവിതം ഒന്നൊഴിയാതെ ദുരിത ദുഃഖമായി തീരുന്നു. താങ്കൾക്ക് സത്യത്തിലേക്ക് മടങ്ങിവരുവാൻ കഴിഞ്ഞാൽ, ദൈനംദിനജീവിതത്തിൻറ സ്വാഭാവികതയിൽ തന്നെ ജീവിതമൊരാ ഘോഷമാക്കാവുന്നതാണ്. 
                      ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

       

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...