Wednesday, June 27, 2018

GOOD LIVING

 ശുഭ ജീവനം 

ജീവനുള്ളതിനെല്ലാം ജീവനം അഥവാ ഒരു ജീവിത ശൈലിയും ജീവിത ക്രമവും, ജീവിത നിലവാരവും നിറഞ്ഞ ഒരു ജീവിതകാലമുണ്ട്. അത് ശുഭമാകണമെങ്കിൽ, ഉത്തമവും, മംഗളകരവും ഐശ്വര്യവും, ശോഭയും കലർന്നതാകണം. ലൈഫ് സകസ്സ്സ് മിഷൻ അവതരിപ്പിക്കുന്ന വേറിട്ട മാർഗ്ഗം താങ്കൾക്ക് ഒരുക്കുന്ന ശുഭ ജീവനം സുജീവനമാണ്, അത് ഭംഗിയുള്ളതും സുഗമമായതുമാണ്. ഈ ശുഭ ജീവനം, സുഖ ജീവിതമാണ്, അത് താങ്കൾക്ക് സുഖപ്രദവും സ്വസ്ത നൽകുന്നതു മാണ്. ഈ ശുഭ ജീവനം സഹന ജീവനമാണ്, അത് താങ്കൾക്ക് സഹിക്കുന്ന ജീവ നമാണ്, സഹിഷ്ണത നിറഞ്ഞ ജീവനമാണ്, അത് മാനസികവും ശാരീരകവും ആയ താങ്കളുടെ ആരോഗ്യത്തെയാണ് കാണിക്കുന്നത്. ഈ ശുഭ ജീവനം, സഹജീവനമാണ്, അത് സഹായിക്കുന്ന, സഹകരിക്കുന്ന, സഹവർത്തി ത്വമുളള, സാമുഹ്യബോധമുള്ള ജീവനമാണ്. ഈ ശുഭ ജീവനം സാകല്ല്യ ജീവനമാണ് അത് സമഗ്രവും സംപൂർണ്ണവുമായ ജീവനമാണ്.
താങ്കൾക്ക്  പ്രകൃതിൽ നിന്നും സ്വാഭാവികമായി ലഭിക്കാത്തതായി യാതൊന്നും തന്നെയില്ല.അതിന് വേണ്ടത് അദ്ധ്വാനത്തെക്കാൾ അവയെ താങ്കളിലേക്ക് എല്ലാം ആകർഷിക്കുവാനുള്ള പാഠവമാണ്. വാസ്തവത്തിൽ താങ്കൾക്ക് വേണ്ടവയെല്ലാം വ്യക്തിപരമായ് താങ്കളെ ആകർഷിക്കു ന്നുമുണ്ട്. പരസ്പരമുളള ഈ ആകർഷണ സ്വഭാവം ഉണ്ടാക്കിയെടുക്കു ന്നവയല്ല, വെളിപ്പെട്ടുവരുന്നതാണ്. അതിന് താങ്കളിലെ ആന്തിരിക ജീവകണങ്ങളുടെ വിന്യാസം അവബോധത്താൽ ക്രമീകരിച്ചാൽ താങ്ക ൾക്കവേണ്ടതെല്ലാം താങ്കളിലേക്കകർഷിക്കുന്ന കാന്തമായ് മാറാവുന്നതാണ്. ശുഭ ജീവനത്തിൽ എല്ലാം, ഏവർക്കും സുലഭവും സുഭിക്ഷവുമെന്ന അവബോധമാണ് വെളിപ്പെടേണ്ടത്. താങ്കൾ താങ്കളിലേക്ക് ആകർഷി ക്കുന്നത് എത്ര നിസ്സാരമെന്നു തോന്നിയാൽ പോലും, അതു മതി, അതിൻറ മൂല്ല്യം അത്ര വലുതാണ്. പ്രത്യക്ഷ മായിട്ടോ പരോക്ഷമായിട്ടോ അതിൻറ പങ്കു കൂടാതെ മറ്റൊരാൾക്കും ശുഭ ജീവന മിവിടെ സാദ്ധ്യമല്ല. അതു പോലെ എത്ര വിശേഷമായതു ആരിൽ വന്നെത്തി യാലും അതും താങ്കൾക്കായി പങ്കുവയ്കാതെ അവർക്കുമിവിടെ ശുഭ ജീവനം മുന്നോട്ടു കൊണ്ടു പോകുവാൻ സാദ്ധ്യവുമല്ല. അത്  പ്രപഞ്ച സ്വഭാവമാണ്.
പങ്കിടുവാനുളള മനോഭാവമില്ലായ്മയാണ് യഥാർത്ഥത്തിൽ ദാരിദ്ര ബോധമെന്ന് പറയുന്നത്. മനുഷ്യർ നിരന്തരം കാണുന്നത്, അർഹത യില്ലായ്മയാണ് പിന്നെ അവരെങ്ങനെ അർഹരാകും. ഇല്ലായ്മകളാണ് പിന്നെയെങ്ങനെ ഉണ്ടാകും, പോരായ്മകളാണ്, പിന്നെയെങ്ങനെ വർദ്ധിക്കും, വല്ലായ്മകളാണ് പിന്നെയെങ്ങനെ സുഖപ്പെടും. ഇവിടെ ദാരിദ്രബോധത്തോടെ ജീവിക്കുന്ന ധാരാളം സമ്പന്നരുണ്ട്. തങ്ങൾ സമ്പന്നരാണെന്ന് അറിയാത്ത ധാരാളം ദരിദ്രരുണ്ട്. എന്നാൽ സമ്പന്നതാ ബോധത്തോടെ ജീവിക്കുന്ന ദരിദ്രരുമുണ്ട്. വാസ്തവത്തിൽ എല്ലാവർക്കും സമ്പന്നരാകാവുന്ന വ്യക്തിപരമായ മേഖലയുണ്ട്, അവസരമുണ്ട് അതി നുളള എല്ലാ. അനതാരികളുമുണ്ട്. താങ്കളേയും സമ്പന്നനാക്കുന്ന ആ അവബോധവും വിശ്വാസവും താങ്കൾക്ക് എങ്ങനെ ഉണ്ടാകുമെന്ന് അറിയണ്ടേ
 ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...