Wednesday, June 27, 2018

SUCCESS MISSION

വിജയ നിയോഗം      

 ലൈഫ് സക്സ്സസ് മിഷൻ താങ്കൾക്കായ് ഒരുക്കുന്നത്, വേറിട്ട ചിന്തകളുടെ, മനോ ഭാവത്തിൻറ, സമീപനരീതികളുടെ പുതിയ ലോകമാണ്. ഈ പുതിയ ലോകം പുരാ തനമായ് നിലനിന്നു പോരുന്നതാണ്. സനാതനമായ സത്യാധിഷ്ഠിതമാണ്. സൗഖ്യവും സന്തോഷവും, സമാധാനവും സമൃദ്ധിയും, അനുഭവിക്കുന്ന വലിയ ഒരു കുട്ടം ജനം  അവിടെയുണ്ട്. അവർ തികച്ചും സ്വതന്ത്രരാണ്. ഇവരിൽ കുപ്പയിൽ നിന്ന് കുബേരന്മാ രായവർ, കുടിലിൽ നിന്നു കൊട്ടാരത്തിലെത്തിയവർ, അടിമത്വത്തിൽ നിന്ന് അധികാര ത്തിലെത്തിയവർ, ആതുരാലയങ്ങളിൽ നിന്നും, ആശുപത്രി കളിൽ നിന്നും മോചനം നേടിയവർ നിരാശയുടെ എല്ലാ കയങ്ങളിൽ നിന്നും വിജയങ്ങളുടെ കൊടു മുടിയിലെ ത്തിയവർ, മടിയന്മാരും മണ്ടന്മാരുമെന്ന പേരു ദോഷം മാറ്റി, ഔദ്യോഗിക സ്ഥാന മാനങ്ങളിലെത്തിയവർ, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിച്ചവർ, ഇങ്ങനെ നീളുന്നു അവരുടെ പട്ടിക.
 ജീവിത വിജയം ഒരു ശുഭ  നിയോഗമായി അവർ വിശ്വാസത്തോടെ ഏറ്റെടു ത്തു എന്നതാണ് അവരുടെയെല്ലാം വിജയ രഹസ്യം.  ജീവിതമെന്ന മഹാ ദാനം തരുന്നതിന് എത്രയോ മുൻപു തന്നെ, വിജയത്തിന് വേണ്ടതെല്ലാം സുലഭമായും സുഭിക്ഷമായും ഈ പ്രപഞ്ചത്തിൽ അവർക്കെന്ന പോലെ താങ്കൾക്കും കരുതി വച്ചിട്ടുണ്ട്. എല്ലാ പ്രായ ത്തിലും എല്ലാ അവസ്ഥകളിലും മുന്നോട്ട് നോക്കി മുന്നേറുവാൻ വകയുളളതാണ് മനുഷ്യജന്മം. ജീവിതത്തിൻറ ഒരു ഘട്ടത്തിലും ആരും പഴായി പോകേണ്ടവരുമല്ല. ലൈഫ് സക്സ്സസ് മിഷൻ എന്ന ആശയം താങ്കൾ ഗ്രഹിക്കുബോൾ താങ്കളുടെ ശ്രദ്ധാ രീതികളിൽ, നിരീക്ഷണ സ്വഭാവത്തിൽ, താങ്കൾ എടുക്കുന്ന തീരുമാനങ്ങളിൽ എല്ലാം വ്യത്യാസം വരും. ഇല്ലായ്മകൾ, പോരായ്മകൾ, വല്ലായ്മകൾ, പരാതികൾ എന്നിവ താങ്കളുടെ ചിന്തകളിൽ നിന്നും വാക്കുകൾ നിന്ന് വിട്ട് മാറും. മുൻ വിധികൾ, പ്രതിഷേധിക്കൽപ്രതിരോധിക്കൽ ഇതൊന്നും കാണ്മാനും ഉണ്ടാകയില്ല.   
താങ്കളുടെ കാഴ്ചകളും, കേൾവികളും മാറും.തന്നോടും മറ്റുളളവരോടും എല്ലാ സാഹചര്യങ്ങളോടുമുളള താങ്കളുടെ സംഭാഷണവും സമീപനവും മനോഭാവവും മാറും. താങ്കൾക്ക് കഴിവും ഉയർച്ചയും ഉണ്ടാകും. താങ്കൾ ഓരോന്നായി നേടു വാൻ തുടങ്ങും. എല്ലാ പ്രാപഞ്ചിക നിയമങ്ങളും വ്യവസ്ഥകളും താങ്കൾക്ക് അനു കൂല മായിതീരും. ഈ അറിവുകളിലൂടെ അവബോധമുണർന്ന് ഈ പുതിയ ലോകത്തിൽ താങ്കളിലെ കലർ പ്പില്ലാത്ത നാട്യങ്ങളില്ലാത്ത വ്യക്തിത്വ ബോധവുമുണരും താങ്കൾ കൃതാർത്ഥനാകും.

 ലൈഫ് സക്സ്സസ് മിഷൻ എന്ന വേറിട്ട ആശയം താങ്കളിലെ അനന്തമായ അന്തർ ശക്തിയെ വേറിട്ട മാർഗ്ഗത്തിലൂടെ ഉണർത്തി അത്ഭുതകരമായ അനുഭവങ്ങളിലേക്ക് താങ്കളേയും നയിക്കുന്നതാണ്. ഇനി ചോദിക്കട്ടെ,താങ്കൾക്കും താങ്കളുടെ നിയോഗം വിജയമാക്കേണ്ടേ? മാറിചിന്തിച്ചാൽ മാറ്റം വരുമെന്ന് പരക്കെ പ്രചരിക്കുന്ന സന്ദേശ മാണല്ലോപക്ഷെ താങ്കൾക്ക് നിയോഗമനുസരിച്ച് മാറി ചിന്തക്കാൻ കഴിയു ന്നുണ്ടോ? അതിന് മാറിചിന്തിക്കുവാൻ യാതൊരു ബാഹ്യസമ്മർദ്ദങ്ങളുമില്ലാതെ ഉത്സാഹിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കയാണെന്ന് അറിയണ്ടേ 

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...