Wednesday, June 27, 2018

MISSION WAY

നിയോഗ മാർഗ്ഗം 

ജീവിതത്തിൽ,ഒരിക്കൽ എങ്കിലും ആരോടെങ്കിലും വഴി ചോദിച്ച ക്കാത്തവരാരും തന്നെ കാണുകയില്ല. താങ്കളുടെ നിയോഗം വേറിട്ടതായതു കൊണ്ട്  മാർഗ്ഗവും വേറിട്ടതാണ്, അത് ചോദിച്ചറിയുക വിഷമമാണ്. വേറിട്ടത് എന്നതുകൊണ്ട് അത്  വ്യത്യസ്ഥവും,വ്യക്തവും, സുനി ശ്ചിതമാണ്. അതിലൂടെ മറ്റൊരാൾ സഞ്ചരിച്ചു കൂടായ്കയുമില്ല. താങ്കൾക്കത് അനുഭവ യോഗ്യമായാൽ മറ്റുളളവർക്ക് നിർദ്ദേ ശിക്കാം.എന്നാൽ താങ്കൾ സഞ്ചരിക്കാത്ത വഴി ഊഹിച്ചു ആരോടും പറയരുത്. ഉദാഹരണത്തിന് ധനമുണ്ടാകുവാനുളള മാർഗ്ഗം കണ്ടെത്തി അതിലൂടെ താങ്കൾ ധനികനായി ആ മാർഗ്ഗം നിർദ്ദേശിക്കുന്നത് നല്ലതാണ്. 
 ലൈഫ് സകസ്സസ് മിഷൻ എന്ന ആശയം വളരെ ലളിതമാണ്. അതിന് അറിവല്ല അവബോധമാണ് അടിസ്ഥാനം. താങ്കൾ അറിവിലേക്ക് വരുബോൾ താങ്കളുടെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ താങ്കൾ ചില നിഗമനങ്ങളിലും മുൻ വിധികളിലും എത്തിച്ചരും .താങ്കളിൽ ആന്തരിക സംഘർഷങ്ങളും സംഭ്രമവും   ഉണ്ടാവുകയും ചെയ്യും.  എന്നാൽ താങ്കളിലെ അന്തഃർബോധവും അവബോധവും ഉണരുബോൾ താങ്കൾക്കു വേണ്ട വേറിട്ട മാർഗ്ഗം താങ്കളുടെ ഉളളിൽ നിന്നും വെളിയിലേക്ക് വ്യക്തമായി വരും. അതാണ്  അതിൻറ വിശ്വാസ്യത. വാസ്ത വത്തിൽ താങ്കൾ തന്നെയാണ് അതിന് അടിസ്ഥാനം. അത് താങ്കളിലെ സത്യമാണ്. താങ്കളിലെ സത്യത്തിന് മാത്രമെ താങ്കളെ സ്വതന്ത്രനാക്കുവാൻ കഴിയുകയുളളു.  ഒന്നുകിൽ താങ്കൾക്ക് അങ്ങനെ സ്വതന്ത്രനാകാം. അല്ലാത്ത പക്ഷം മറ്റുളളവരുടെ സത്യങ്ങളിൽ താങ്കൾക്ക് ദാസനാകാം. സ്വതന്ത്രൻറ വഴി അഗോചരവും അപ്രമേ യവുമാണ്. ദാസൻറ വഴി പരിധിയും പരിമിധിയുമുളളതാണ് ദാസനിലാണ് അവ്യക്തതയും അസത്യവും വാഴുന്നത്. താങ്കൾ സത്യമറിഞ്ഞ് ദാസനല്ലാതാ കുബോൾ പൊയ്മുഖം പൊയ്പോയി പരിമിധികൾ പൊയ്പോയി താങ്കൾ സ്വതന്ത്രനാവുകയാണ്. ഇല്ലായ്മകൾ പോരായ്മകൾ, വല്ലായ്മകൾ എല്ലാം അസത്യമാണെന്നും സുലഭം സുഭിക്ഷം സുഖം എല്ലാം സത്യമാണെന്നും തിരിച്ചറിയും
ഈ സത്യാവബോധം എല്ലാവർക്കു ഒരുപോലെയുണ്ടാകണമെന്ന് നിർബ്ബന്ധമില്ല. ആയതിൻറ ആവശ്യവുമില്ല. താങ്കൾക്ക് ഇപ്പറഞ്ഞത് എത്രമനസ്സിലായോ അത്രയും മതി വലിയ അനുഭവമുണ്ടാകാൻ. ഗുരുത്വാകർഷണ നിയമം സംബന്ധിച്ച അറിവിൻറ ഏറ്റക്കുറച്ചിലുകൾ അനുഭവത്തെ ബാധിക്കുന്നില്ലല്ലോ മാത്രമല്ല നിയമം അറിയുന്നതിന് മുമ്പും വസ്തുക്കൾ ഭൂമിയിൽ വീഴുമായിരുന്നു. എല്ലാ പ്രപഞ്ചിക നിയമങ്ങളും ഇപ്രകാരം സത്യമാണ്. താങ്കളുടെ നിയോഗം ജീവിത വിജയ മെന്ന് തിരിച്ചറിയുക. ഒരു വേറിട്ട മാർഗ്ഗത്തിനായ് ഒന്നു മാറി ചിന്തിക്കാനുളള സന്മനസ്സ് താങ്കൾക്ക് ഉണ്ടാകട്ടെ  

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...