Wednesday, June 27, 2018

MISSION VISION

 നിയോഗ ദർശനം   
ജന്മസിദ്ധമായ് താങ്കൾക്കും ലഭിച്ചിട്ടുളള ശരീര മനോവൈഭവമാണ് ദർശനം. പ്രപഞ്ചം മുഴുവനും സർവ്വചരാചരങ്ങളിലും വ്യാപിച്ചു നിൽക്കുന്ന നിത്യചൈതന്യമാണ് ആ കാഴ്ചക്ക് ആധാരം. ലൈഫ് സക്സ്സസ് മിഷൻ ഒരുക്കുന്ന വേറിട്ട മാർഗ്ഗത്തിലൂടെ താങ്കളുടെ നിയോഗം ദർശിക്കാവുന്നതാണ്. അങ്ങനെ സമസ്ഥകാര്യങ്ങളിലും താങ്കൾക്ക് വേണ്ടത് സ്വാഭാവികമായി വെളിപ്പെടുന്നതാണ്.
ജീവിതത്തിൻറ സമസ്ഥ മേഖലകളിലും സാധാരണക്കാരായ ആളുകളിൽ പരിവർത്തനാ ത്മകമായ,പുരോഗമനാത്മകമായ, ആശ്വാസകരമായ, ആനന്ദകരമായ, ആസ്വാദ്യകരമായ ദർശനങ്ങൾ കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. അവർ പ്രപഞ്ചം, പ്രകൃതി, മനുഷ്യൻ, കൃഷി,  രോഗ്യം,സാമ്പത്തികംമതംസാമൂഹികം, സാംസ്കാരികം, രാഷ്ട്രീയം, കല, ശാസ്ത്രംസാഹിത്യം, ഗവേഷണം, വ്യവസാസം, വാണിജ്യം, സാങ്കേതിക വിദ്യ എന്നിങ്ങനെ എല്ലാരംഗ ങ്ങളിലും, പ്രശോഭിച്ചിട്ടുമുണ്ട്. ആ ദാർശനികർ ജനിച്ച് വളർന്നുവന്ന ജീവിതപശ്ചാത്തലം, വിലയേറിയ ദർശനങ്ങ ളിലേക്ക് അവരെ നയിക്കുവാനുണ്ടായ സാഹചര്യം, അവരുടെ ദർശനങ്ങൾ ഇവിടെ വരുത്തിയ മാറ്റങ്ങൾ എന്നിവ താങ്കൾക്കും വളരെ പ്രയോജനക രവും പ്രചോദനകരമാണ്.
ദാർശനികരുടെ സാക്ഷ്യങ്ങൾ താങ്കൾക്ക് എത്ര പ്രചോദനമായാലും. മറ്റൊരാളുടെ വെളിച്ചത്തിൽ താങ്കൾക്ക് ഒന്നും കണ്ടെത്താനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല എന്നുളളത് സത്യമാണ്. ജീവിച്ചിരിക്കുകയും സ്വയമായി യാതൊരു ദർശന മില്ലാതിരി ക്കുകയും ചെയ്യുക എന്നതാണ്  മനുഷ്യൻറ ഏറ്റവും ദു:ഖകരമായ അവസ്ഥ. താങ്കളും ഒരു ദാർശനികൻ തന്നെയാണ്. അനിതര സാധാരണമായ ദർശനങ്ങൾക്ക് പ്രാപ്തനുമാണ്. സമഗ്രവും സംപൂർണ്ണവുമായ ജീവിത വിജയം, ഒരു നിയോഗമാണെന്ന് തിരിച്ചറിയുന്ന താങ്കൾക്കുംതാങ്കളുമായ് ബന്ധപ്പെട്ട ഏവർക്കും താങ്കളുടെ നിയോഗ ദർശനം വേറിട്ട അനുഭവമായി തീരുന്നതാണ്.
നിയോഗ ദർശനം എല്ലാ കാര്യങ്ങളിലും ഉണ്ടാകുമെന്നതിലുപരി, ഓരോ ദിവസവും ഓരോ കാര്യവും ചെയ്യുന്നതിന് മുൻപും പിൻപും അതാതിന് വേണ്ട നിയോഗദ ർശനമുണ്ടാവുകയും വ്യക്തമായ തീരുമാനങ്ങൾ എടുക്കാനും താങ്കൾക്ക് കഴിയും. യഥാർത്ഥത്തിൽ താങ്കളുടെ നിയോഗം എന്തെന്നും നേടേണ്ടതെന്തന്നും ഗ്രഹിച്ച് ആ നിയോഗം തന്നെ ഒരു തീക്കനലായി ഹൃദയത്തിൽ അനുഭവപ്പെട്ടുബോൾ, അത് ജ്വലിച്ച് പ്രകാശിച്ച്  ആ വെളിച്ചത്തിൽ സൗഖ്യത്തിൻറ, സമൃദ്ധിയുടെ, സന്തേഷത്തിൻറ, സമാധാനത്തിൻറ, പുതിയ ലോകത്തിൽ താങ്കൾക്ക് വേണ്ടതെല്ലാം കണ്ടെത്താനാകും. താങ്കളുടെ കാലഘട്ടത്തെ അതിജീവിക്കുന്നതായിരിക്കും താങ്കളുടെ ദർശനം, അത് താങ്കളുടെ തലമുറയെ മാത്രമല്ല വരുവാനിരിക്കുന്ന തലമുറയെക്കൂടി സ്വാധീനിക്കും. താങ്കൾക്കും അറിയണ്ടെ  ആ നിയോഗദർശനം

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...