Wednesday, June 27, 2018

MISSION IDEOLOGY

നിയോഗ പ്രത്യയ ശാസ്ത്രം 

താങ്കളുടെ സമഗ്രമായ ജീവിത വിജയത്തിനും സമൂലമായ സമൃദ്ധിക്കും താങ്കൾക്ക് സ്വീകാര്യമായ, കാര്യക്ഷമമായി തോന്നുന്ന ഒരു പ്രത്യയ ശാസ്ത്രം ആവശ്യമാണ്.  പക്ഷെ ജീവതത്തിൽ വിജയിച്ചർ ഒരേ വിശ്വാസ ത്തിൽപ്പെട്ടവരോ ഒരേ പ്രത്യയശാ സ്ത്രം മുറുകെ പിടിച്ചവരോ ഒന്നും ആയിരുന്നില്ല. പക്ഷെ അവർക്ക് സമസ്ഥ     മേഖലകളിലും വളരുവാനും വികസിക്കുവാനും വിടരാനും വർദ്ധിക്കുവാനും അത് സഹായകര മായിരുന്നു. അതുകൊണ്ട് താങ്കളെ സംബന്ധിച്ചും താങ്കളുടെ വിശ്വാസവും പ്രത്യയശാസ്ത്രവും താങ്കൾക്ക് സഹായകരമാകണം. 
താങ്കളുടെ പരമ്പരാഗതമായ ജീവിതരീതികൾ, അടിസ്ഥാനപരമായ ചിന്താ ഗതി കൾ, ആഗ്രഹങ്ങൾ, താല്പര്യങ്ങൾ ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെല്ലാം താങ്കളുടെ ഉളളിൽ ആദ്യമായി വ്യക്തമാക്കണം. പിന്നീടതിനെ ദൃഢമാ ക്കണം. അതാണ് താങ്കളുടെ പ്രത്യയശാസ്ത്രം സംബന്ധിച്ച ആത്മവിശ്വാ സത്തെ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം. അതിലധിഷ്ഠിതമായിരിക്കണം താങ്കളുടെ ജീവിത ശൈലി. അതിന് മറ്റൊന്നിനോടും കലർപ്പോ, എതിർ പ്പോ, ഇടർച്ചയോ, മത്സരമോ, ഒന്നു ഉണ്ടാകേണ്ട ആവശ്യമില്ല. അത് ഒരു പ്രത്യയശാസ്ത്രമായി ഏഴുത പ്പെടുന്നത്, കടലാസ് താളുകളില്ല താങ്കളുടെ ഹൃദയ താളുകളിലാണ്. ലൈഫ് സക്സസ്സ് മിഷൻ വിഭാവന ചെയ്യുന്ന വേറിട്ട മാർഗ്ഗത്തിന് മാനവികതയിൽ വേരുകൾ പാകിയ താങ്കളുടെ ഏതു പ്രത്യയശാസ്ത്രവും സ്വീകാര്യമാണ്.
പ്രത്യയ ശാസ്ത്രം, ഒരു ആശയസംഹിതയാണ് മാത്രമല്ല അതൊരു ഭാവനാ ശാസ്‌ത്രം കൂടിയാണ്. താങ്കളുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർ ത്തനങ്ങളേയും കുറിച്ച് പ്രതി പാദിക്കുന്ന ഒരു കൂട്ടം ആശ യങ്ങളാണ് അതിലുണ്ടാകേണ്ടത്.താങ്കളുടെ സമഗ്രമായ ജീവിത വീക്ഷണമാണ് അതി ള്ളത്. അത് മറ്റൊരാളുടേതു പോലയാക ണമെന്നില്ല. അത് മറ്റൊരാളിൽ നിന്ന് പഠിച്ച് പരിശീലനങ്ങൾ കൊണ്ട് സജീവമാക്കാവുന്ന ഒന്നുമല്ല. അതിന് സ്വന്തമായ തിരിച്ചറിവുകളിൽ അധിഷ്ഠിതമായ അഭ്യാസമാണ് വേണ്ടത്. ഈ വിശ്വ പ്രപഞ്ചവുമായി  ഇണങ്ങി ചേർന്ന മനസ്സിൽ അത് പ്രപഞ്ചത്തിൽ നിന്നും പ്രേരണ ചെയ്യപ്പെടുന്നതാണ്. അതിന് താങ്കൾ പ്രകൃ തിയെ  നിരന്തരമായി ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു വേറിട്ട രീതിയുണ്ട്.
താങ്കളുടെ കുടുഃബത്തെ സംബന്ധിച്ചോ, സമൂഹത്തെ സംബന്ധിച്ചോ ഒരു രാഷ്ട്രത്തെ സംബന്ധിച്ചോ എല്ലാം പ്രത്യയശാസ്ത്രങ്ങൾ അനിവാര്യ മാണ്.എന്നാൽ താങ്കളിൽ താങ്കളുടെ വ്യക്തിപരമായ ജീവിത വിജയത്തി നുതകുന്ന ഒരു പ്രത്യയ ശാസ്ത്രം ആദ്യമെ ഉണ്ടാകണം. താങ്കളതിനോട് വിശ്വസ്തനാകണം. അതിന് ശ്രമിക്കുബോഴാണ് താങ്കളിൽ തന്നെയുളള എതിർപ്പിൻറ ശക്തി താങ്കൾ അറി യുന്നത്. അപ്പോൾ താങ്കളുടെ ശ്രദ്ധ മുഴുവനും താങ്കളിലാകും താങ്കളതിൽ വിജയിക്കുന്നതെങ്ങനെയെന്ന് അറിയണ്ടേ

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...