Wednesday, June 27, 2018

MISSION WORKING PRINCIPLE

 നിയോഗ പ്രവർത്ത തത്വം

താങ്കളുടെ ജീവിതവിജയത്തിൻറ ഭാഗമായി താങ്കളുടെ നിയോഗമനുസരിച്ച് ഒരു നേട്ടം അല്ലെങ്കിൽ ആഗ്രഹ ഫലപ്രാപ്തി ഉണ്ടാകണമെങ്കിൽ മനസ്സിൽ നടക്കുന്ന പ്രവർത്ത നങ്ങളെ അടിസ്ഥാനമാക്കിയുളള പ്രവർത്തന തത്വം അതിലുണ്ടായിരി ക്കണം. അത് ഇവിടെ വ്യക്തമാക്കുകയാണ്. എന്നാൽ താങ്കൾ ഇത് പ്രാപ്തി പോല മനസ്സിലാക്കിയാൽ മാത്രം മതി. മരുന്നിനെ കുറിച്ചുളള പൊതുവായ അറിവ് മാത്രമെ രോഗിക്ക് ആവശ്യ മുളളു. അത് കൃത്യമായ് കഴിക്കുന്നതിലാണ് ഫലപ്രാപ്തി. അതുപോലെ നിയോഗ പ്രവർത്തന തത്വത്തെയും  കണ്ടാൽ മതി.
 താങ്കളുടെ മനസ്സിന് എന്തിനെക്കുറിച്ചെല്ലാം അവബോധം സൃഷ്ടിക്കാനാവുമോ, അതു മാത്രമേ താങ്കൾക്ക് വിശ്വസിക്കുവാൻ കഴിയുകയുളളൂ. വിശ്വസിക്കുവാൻ കഴിയുന്നുവ ഇന്ദ്രിയ ഗോചരമാകുന്ന അതെ അനുഭൂതി തരികയും ചെയ്താൽ താങ്കളുടെ മനസ്സിലതു ആന്തരികമായ് ഉരുവാകും തുടർന്ന് അത് വളർന്ന് മനസ്സിൽ ആവിഷ്ക്കരിക്കപ്പെടും. ബാഹ്യമായ് താങ്കൾക്കത് നേടുവാനാവുകയും ചെയ്യുന്നു താങ്കളുടെ സ്ഥായിയായ അവബോധമുണരുബോൾ താങ്കളിലുളള താരതമ്യം, അജ്ഞത, അവഗണന ലംഘനം, ആശങ്ക, നഷ്ടബോധം,കോപം, കുറ്റ ബോധം എന്നിവതാങ്കളെ വിട്ടുമാറും. പിന്നെ താങ്കൾ ഉറപ്പോടെ ആഗ്രഹിക്കു വാനും ആഗ്രഹിക്കുന്നവ കാണാതെ ഉണ്ടെന്നുളള വിശ്വാസ ത്തിൽ എത്തി ചേരുകയും ചെയ്യും. അതുവരെ താങ്കളുടെ കാഴ്ചയിൽ വരാത്തവ കാണാൻ തുടങ്ങും. കേൾക്കാത്തവ കേൾക്കാൻ തുടങ്ങും ഇങ്ങനെ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ സ്വീകരിക്കുന്ന വിജ്ഞാനം ബഹു സഹസ്രം നാഡിളിലൂടെ അനർഹളം പ്രവഹിച്ച് രൂപ ഭാവമുൾക്കൊണ്ട വസ്തു വസ്തുതകളായി തീരുന്നു. താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ ഘോഷയാത്രകൾ ആരംഭിക്കുകയായി.
താങ്കളുടെ മനസ്സിൽ അവബോധം ഉണരുന്നത് താങ്കൾ ആരാകുന്നു എന്ന അന്തർ ബോധത്തിൽ നിന്നാണ്.ആ ശുദ്ധമായ അന്തർബോധമാണ് താങ്കളുടെ തികവും മികവുമുളള ശക്തി സ്രോതസ്സ്. ചിന്താസത്തായ ആ പ്രജ്ഞയിൽ നിന്നാണ് താങ്കളും താങ്കൾക്കുവേണ്ടതും ഉൾപ്പടെ സർവ്വതും സൃഷ്ടിക്കപെട്ടിട്ടുളളത്. അത് പ്രപഞ്ചമാകെ വ്യാപിച്ചും ഏതൊന്നിൻറയും അന്തരാളങ്ങളിൽ പ്രവേശിച്ച് നിറയ പ്പടുകയും ചെയ്തിരിക്കുന്നു. ഈ ചിന്താസത്തയിൽ താങ്കൾ രൂപഭാവം ഭാവന ചെയ്യുന്നതുപൊലെ ഏതൊന്നും സൃഷ്ടിക്കപ്പെടും. ഇങ്ങനെ. എല്ലാ സൃഷ്ടികളും ഭൗതിക ലോകത്ത് നിലനിൽ ക്കുന്നതെല്ലാം തന്നെ അറിയപ്പെടാത്തതിൽ നിന്നും രൂപപ്പെട്ട് വെളിപ്പെട്ടതാണ്. താങ്കൾ നോക്കി കാണുന്ന സർവ്വതും താങ്കളുടെ ശരീരവും താങ്കൾ ജീവിക്കുന്ന ഈ വിശ്വ പ്രപഞ്ചം ഉൾപ്പെടെ എല്ലാം അറിയ പ്പെടാത്തത് വെളിപ്പെട്ടതാണ്.എല്ലാറ്റിൻറയും സൃഷ്ടിസ്രോതസ്സ് ഒന്നാണ്.
ഒരു ഉത്തിഷ്ട കാര്യസാദ്ധ്യത്തിനായി, മനസ്സിൽ നടക്കുന്ന പ്രവർത്തനരീതികളാണ് ഇങ്ങനെ വ്യക്തമാക്കാൻ ശ്രമിച്ചത്. ശാസ്ത്ര വിഷയമാകയാൽ ഭാഷയുടെ പരിമിതി അനുഭപ്പെടാം. എന്നാൽ ഇത് ഏറ്റവും ലളിതമായ് സാധാരണക്കാർക്കും കുട്ടികൾക്കും അറിവെുന്നതി ലുപരി അനുഭവമാക്കുന്നതാണ് വേറിട്ടമാർഗ്ഗം

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...