Tuesday, June 26, 2018

MISSION BREAD


 നിയോഗ ഭക്ഷണം 

മനുഷ്യൻറ മനോഭക്ഷണമാണ് അറിവുകൾ, അതുകൂടാതെ ജീവിക്കുക ദുഷ്കരം. അറിയാനുളള ആഗ്രഹം ജനനം മുതൽ മരണം വരെ മനുഷ്യനോടൊപ്പമുണ്ട്. ശാരീരിക വിശപ്പും മാനസ്സിക വിശപ്പും ഒരു നാണയത്തിൻറ തന്നെ രണ്ടുവശങ്ങൾ പോലെയാണ്. കഴിക്കുന്ന ആഹാരമാണ് താങ്കളുടെ ശാരീരിക മാനസ്സിക ആരോഗ്യത്തെ നിശ്ചയിക്കു ന്നത്. ലോകത്തു നടക്കുന്ന സർവ്വകാര്യങ്ങളും താങ്കൾ അറിഞ്ഞു കൊണ്ടിരുന്നാലും താങ്കളുടെ നിയോഗമനുസരിച്ചുളള അറിവു ലഭി ക്കാതെ ജീവിത വിജയമില്ല.
ആരോഗ്യമുളള മനസ്സിൽ മാത്രമെ ആകർഷകമായ സ്വഭാവ വിശേഷതകൾ ഉണ്ടാവു കളളു.ആ മനസ്സിന് മാത്രമെ പ്രപഞ്ചവുമായ് ഇണങ്ങിചേരാൻ കഴിയുകയുളളൂ. അതിന് വലിയ തത്വജ്ഞാനമൊന്നും അറിയണ്ടതില്ല.സാധാരണക്കാരായ ആളുകൾ സാധാരണ ഭക്ഷണം കഴിച്ച് അസാധരണമായ ആരോഗ്യത്തോടും ഊർജ്ജ്യസ്വലതയോടും കൂടി ജീവിക്കുന്നതു കാണാം.അതു പോലെ തന്നെ, സാധാരണമായ അറിവുകളിൽ നിന്നും അസാധരണമായ മനസ്സിക സിദ്ധികൾ കൈവരിക്കാം. അതിനാണ് ലൈഫ് സക്സ്സസ് മിഷൻ  ഊന്നൽ കൊടുക്കുന്നത്.
ശാരീരിക രോഗങ്ങൾ,ഭക്ഷണത്തിൽ നിന്നുണ്ടാകുന്നതു പോലെ മനോഭക്ഷണങ്ങളിൽ നിന്നും മാനസ്സിക പ്രശ്നങ്ങളും ക്ഷതങ്ങളും ഉണ്ടാകുന്നു. എന്താണ് താങ്കൾ നിരന്തരം അറിയാൻ ആഗ്രഹിക്കുന്നതും അറിഞ്ഞുകൊണ്ടിരിക്കുന്നതെന്നും സ്വയം വിലയിരുത്തി നോക്കുക. എല്ലാ അറിവും താങ്കൾക്ക് ആവശ്യമില്ല.ഈ ലോകത്ത് മറ്റൊരാളും താങ്കളും  പരിരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന രഹസ്യങ്ങളില്ലേ? അതെല്ലാം അറിയാൻ ശ്രമിക്കുന്നതു ശരിയാണോ?
ശാരീരിക രോഗങ്ങൾ അധികവും മാനസിക കാരണങ്ങളാൽ ഉണ്ടാകുന്നു എന്നു കൂടി പൊതുവെ അറിയാം. മലിനപ്പെടാത്ത, മായം കലരാത്ത ശരീര ഭക്ഷണത്തെ കുറിച്ചും ഒഴിവാക്കേണ്ട അമിതഭക്ഷണരീതിയെക്കുറിച്ചും താങ്കൾ ഗൗരവമായി ചിന്തിക്കുന്നതോടൊപ്പം മനോഭക്ഷണ മായി അറിയുന്ന കാര്യങ്ങളേയും കാണണം. അറിവുകൊണ്ടായാലും ഭക്ഷണംകൊണ്ടായാലും, മരുന്നുകൊണ്ടായാലും ഇനി മന്ത്രം കൊണ്ടായാൽ പോലും സ്വന്തം ശരീരമനസ്സുകൾ മാലിന്യകൂബാരമാകാതെ നോക്കേണ്ടത് താങ്കളുടെ ധർമ്മമാണ്.
ആവാസ വ്യവസ്ഥിതികൾ തകർക്കുന്ന പരിസ്ഥിതി മലീനീകരണത്തെ കുറിച്ചും മാലിന്യ നിർമാർജ്ജനത്തെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചുമെല്ലാം  താങ്കൾ നന്നായി ചിന്തിക്കുന്ന കൂട്ടത്തിൽ മനോമാലിന്യമായി തീരുന്ന ചിന്തയും എഴുത്തും വായനയും കാഴ്ചയുമെല്ലാം ഉൾപ്പെടുത്തുകയും അവയുടെ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ചു കൂടി ചിന്തിക്കണം. ഇതെല്ലാം താങ്കളിൽ ആരംഭി ച്ചാൽ മതി. താങ്കളുടെ നിയോഗം വ്യക്തമായാൽ താങ്കളെ നിയോഗിച്ച സ്രോത സ്സിൽ നിന്നും വേണ്ടതായ അറിവുകൾ യഥാസമയം താങ്കളിൽ നിശ്ചയമായും എത്തും.താങ്കളുടെ നിയോഗമനുസരിച്ചുളള  അറിവു ലഭിക്കാൻ ലൈഫ് സക്സ്സസ് മിഷനുമായി ബന്ധപ്പെടാൻ ഉത്സാഹം  കാണി ക്കുമല്ലോ?

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...