Wednesday, June 27, 2018

.MISSION PHILOSOPHY

നിയോഗ തത്വശാസ്ത്രം

തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവെ നിർവ്വ ചിക്കാം. ഇവിടെ തത്വമെന്നാൽ സത്യമെന്നും ശാസ്ത്രമെന്നാൽ സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണെന്നും സ്വീകരിക്കാം. നിയോഗ തത്വശാസ്ത്രം എന്നു പറയുബോൾ, അതിൽ പൊതുവായ സത്യങ്ങളെക്കാൾ താങ്കളുടെ നിയോഗമനു സരിച്ചുളള സത്യങ്ങൾ വേണം. നിയോഗം തത്വാധിഷ്ടിതമെന്നു പറയുബോൾ അവിടെ ധർമ്മങ്ങൾക്കും, ആദർശങ്ങൾക്കും പെരുമാറ്റക്രമങ്ങൾക്കും വലിയ പ്രസക്തിയുണ്ട്. താങ്കളുടെ ഉള്ളിൽ ഉദിക്കുന്ന ചോദ്യ ങ്ങൾക്ക് അതിൽ ഉത്തരമുണ്ടാ യാൽ മതി. 
 ജീവിതത്തിൽ താങ്കൾ ഒന്നാമതായി ഗുണദോഷിക്കേണ്ടത് താങ്കളെ തന്നെയാണ്. അതിന് താങ്കൾ താങ്കളെ കുറിച്ചുളള സത്യങ്ങൾ അറിയണം. താങ്കളുടെ ജീവിതോദ്യേശം, നിയോഗം സഫലമായി ത്തീരുക എന്നുളളതാണ്. ഇത് സത്യമാണെന്ന് താങ്കളുടെ തത്വ ശാസ്ത്രത്തിൽ ഉണ്ടെങ്കിലെ ആയുരാരോഗ്യ സൗഖ്യം, സർവ്വ സമൃദ്ധിയും താങ്കളുടെ അവകാശവും അർഹതയുമായി കാണുവാൻ  താങ്കൾക്ക് കഴിയുകയുളളു. ഈ അമൂല്യ ജീവിതം ഒരു നിയോഗമായി താങ്കൾ പരിഗണിക്കുബോഴാണ് കൂടുതൽ സത്യങ്ങളിലേക്ക് അഥവാ തത്വങ്ങളിലേക്ക് താങ്കൾ എത്തി ച്ചേരുന്നത്.
താങ്കളെ കുറിച്ച് താങ്കൾ മനസ്സിലാക്കിയിട്ടുളളതും മറ്റുളളവർ പറഞ്ഞ് കേട്ടിട്ടുളള അനേക അസത്യങ്ങളുണ്ട്. താങ്കൾ ഇവിടെ അവകാശിയോ അർഹതപ്പെട്ടയാളോ അല്ലെന്ന് അനേക കാര്യകാരണങ്ങൾ ചൂണ്ടി കാട്ടി താങ്കളെ തെറ്റായി ബോദ്ധ്യപ്പെ ടുത്തിയിട്ടുണ്ട്. താങ്കൾ ആ ബോദ്ധ്യത്തിൽ നിന്നും മാറണം. ഉദാഹരണമായി, താങ്കൾ സ്തീയാണ് അതിനാൽ അവകാശമില്ല അർഹതയില്ല, പഠിതാവല്ല അതി നാൽ അവകാശമില്ല അർഹതയില്ല, ശാരീരിക കാര്യക്ഷമതയില്ല, അതിനാൽ അവകാശമില്ല അർഹതയില്ല ഇങ്ങനെ നീളുന്നു ഈ പട്ടിക. ഇതെല്ലാം താങ്കൾ അറിഞ്ഞോ അറിയാതേയൊ തത്വമായി സ്വീകരിച്ചിട്ടുണ്ടാകാം. അതിനാൽ താങ്കൾ പരസംരക്ഷണം ഒരു തത്വമായ് സ്വീകരിക്കുന്നു സംരക്ഷണം തേടുന്നു. ദാനം ഒരു തത്വമായി സ്വീക രിക്കുന്നു ദാനം സ്വീകരിക്കുന്നു .അപേക്ഷകളുടേയും യാചനകളുടേയും സംസ്കൃതിയിൽ ജീവിച്ച് കാലം കഴിക്കുന്നു. എന്നാൽ സ്ത്രീയെന്ന നിലയിലും പഠിതാവല്ലയെന്ന നില യിലും ബലഹീനമായ നിലയിലുമെല്ലാം താങ്കൾക്ക് പ്രപഞ്ചം ധാരാളം അർഹതകളും അവകാശങ്ങളും അനുവദിച്ചു തന്നിട്ടുണ്ട്. അതറിഞ്ഞ് താങ്കളുടെ അവബോധം മാറണം. ഇവിടെ താങ്കളുടെ അർഹതകളും, അവകാശങ്ങളും മറ്റൊരാളിലാണെന്ന് ധരിക്കുബോൾ താങ്കൾ ഈ പ്രപഞ്ചത്തെ അവിശ്വസിക്കുകയാണ്. ലൈഫ് സക്സ്സസ് മിഷൻ എന്ന വേറിട്ട ആശയത്തിലേക്കു വരുബോൾ ഈ പ്രപഞ്ചം എത്രമാത്രം സഹകരണത്തിലും സൗഹാർദ്ദത്തിലുമാണെന്ന് താങ്കൾ തിരിച്ചറിയും.താങ്കളിൽ വിജയിക്കണമെന്ന ആഗ്രഹം തരുന്നത് തന്നെ ഈ പ്രപഞ്ചമാണ്. അത് താങ്കളെ നയിക്കുന്നത് വേറിട്ട മാർഗ്ഗത്തി ലേക്കാണ്.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...